IndiaLatest

140 ഇന്ത്യൻ-വിദേശ ഭാഷകളില്‍ അയോദ്ധ്യയിലെ കാലാവസ്ഥ അറിയാം

“Manju”

ലോകമൊന്നടങ്കം അയോദ്ധ്യയുടെ മണ്ണിലെത്താൻ തീവ്രമായി ആഗ്രഹിക്കുന്നു. യാത്രയ്‌ക്കിറങ്ങും മുൻപ് എല്ലാവർക്കുമുള്ള ആശങ്കയാണ് കാലാവസ്ഥ എങ്ങനെയാണ് എന്നുള്ളത്. എന്നാല്‍ അയോദ്ധ്യയിലേക്ക് എത്തുന്നവർക്ക് ആ ടെൻഷൻ ഇനി വേണ്ട. കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) ഇതിനായി അടുത്തിടെ പുതിയ വെബ്സൈറ്റ് ആരംഭിച്ചിരുന്നു. 140 ഇന്ത്യൻ- വിദേശ ഭാഷകളിലാണ് വിവരങ്ങള്‍ ലഭിക്കുക. ദിനവും അയോദ്ധ്യയുടെയും നഗരത്തിന് ചുറ്റുമുള്ള സ്ഥലങ്ങളുടെയും കാലാവസ്ഥ റിപ്പോർട്ടുകള്‍ വെബ്സൈറ്റ് വഴി ലഭ്യമാകും. വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ പേജിലേക്കുള്ള ലിങ്ക് പോപ്പ് അപ്പ് ചെയ്യും. ഇത് ക്ലിക്കുചെയ്യുമ്പോള്‍ കാലാവസ്ഥ പ്രവചന വിഭാഗത്തിലേക്ക് എത്തുന്നു. വെബ്‌പേജില്‍ അയോദ്ധ്യയുടെയും സമീപത്തുള്ള മില്‍കിപൂർ, മനക്പൂർ, ഹരയ്യ, ഭിത്തി, ഭാൻപൂർ തുടങ്ങിയ സ്ഥലങ്ങളുടെ‍ കാലാവസ്ഥാ പ്രവചനങ്ങള്‍ ലഭിക്കും. ഇതിന് പുറമേ പ്രയാഗ്‌രാജ്, വാരണാസി, ന്യൂഡല്‍ഹി, ലക്നൗ എന്നീ സ്ഥലങ്ങളുടെ കാലാവസ്ഥ റിപ്പോർട്ടുകളും ഐഎംഡിയുടെ യുപി വിഭാഗത്തില്‍ ലഭിക്കും.

അയോദ്ധ്യക്ക് പുറമേ വിനോദസഞ്ചാരികള്‍ ഇവിടങ്ങളിലും സന്ദർശിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു സംവിധാനം താപനില, ഈർപ്പം, കാറ്റിന്റെ ഗതി, മഴ ഉള്‍പ്പെടെ കാലാവസ്ഥയുടെ പൂർണ്ണ ചിത്രം നല്‍കാൻ വെബ്‌പേജിന് കഴിയുന്നു.

Related Articles

Back to top button