IndiaLatest

‘ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ്’; സമിതിയുടെ ആദ്യയോഗം 23-ന്‌

“Manju”

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം പരിശോധിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗം സെപ്റ്റംബര്‍ 23-ന് ചേരും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് യോഗം. പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അര്‍ജുൻ റാം മേഘ്വാളും യോഗത്തിന്റെ ഭാഗമാകും. ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന വിഷയം പരിശോധിച്ച്‌ ശുപാര്‍ശ നല്‍കുന്നതിന് എട്ടംഗ ഉന്നതതല സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

സമിതി ഉടൻ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമെങ്കില്‍ സമിതി പരിശോധിച്ച്‌ വിവരം നല്‍കും. ഇത്തരം നടപടികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നും സമിതി വിശകലനം ചെയ്യും. ഒരേസമയം തിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യത്തിലുണ്ടായേക്കാവുന്ന മറ്റ് വിഷയങ്ങളെക്കുറിച്ച്‌ പഠനം നടത്തും. തുടര്‍ന്ന് ആവശ്യമായ പരിഹാരങ്ങള്‍ സമിതിയെ ശുപാര്‍ശ ചെയ്യുമെന്നാണ് വിവരം.

 

Related Articles

Back to top button