IndiaLatest

അന്റാര്‍ട്ടിക് ബില്‍ ലോക്‌സഭയില്‍

“Manju”

ന്യൂഡല്‍ഹി: അന്റാര്‍ട്ടിക്ക് ഉടമ്പടിയില്‍ ഒപ്പുവെച്ച്‌ 40 വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ട്ടിക് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. അന്റാര്‍ട്ടിക്ക് ഭൂഖണ്ഡത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താനായി ഗവേഷണ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. സര്‍ക്കാര്‍ അനുമതിയില്ലാതെ അന്റാര്‍ട്ടിക് മേഖലയിലെ ഗവേഷണങ്ങള്‍ തടയാനും ബില്ലിലൂടെ ലക്ഷ്യമിടുന്നു. ഭൗമ-ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് വെള്ളിയാഴ്ച ബില്‍ അവതരിപ്പിച്ചത്. ജനവാസമില്ലാത്ത അന്റാര്‍ട്ടിക്കയില്‍ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകള്‍ കൊണ്ടുവരിക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. അന്റാര്‍ട്ടിക്ക് മേഖലയില്‍ ഗവേഷകര്‍ക്കും യാത്രികര്‍ക്കും എന്തൊക്കെ അനുവദനീയമാണെന്നും അല്ലെന്നും വ്യക്തമാക്കുന്നതാണ് ബില്‍.

Related Articles

Back to top button