InternationalLatest

ഇന്ന് ദേശിയ ഡോക്ടർ ദിനം

“Manju”

ജൂലായ് ഒന്ന് ഡോക്ടര്‍മാരുടെ ദിനമാണ്. തിരിക്ക് പിടിച്ച ജീവിതത്തില്‍ ഡോക്ടര്‍മാര്‍ ആചരിക്കുന്ന ഒരേയൊരു ദിനമായിരിക്കും ഇത്.

ആരോഗ്യ പ്രമുഖ ചികിത്സകനും പശ ചിമ ബംഗാളിന്‍റെ മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര നായകനുമായ ഡോക്ടര്‍ ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവും ആണ് ജൂലായ് ഒന്ന്.

ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഈ ദിനാചരണത്തിന് പ്രസക്തിയേറെയാണ്. കോവിഡിനെതിരെ അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് ആദരമർപ്പിക്കാം.

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഡോക്ടര്‍മാരെ നാം എത്ര അഭിനന്ദിച്ചാലും മതി വരില്ല. രാജ്യത്ത് ഡോക്ടർമാരുൾപ്പടെയുള്ള എത്രയോ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപെട്ടു. രാജ്യത്ത് ഇതിനോടകം ജീവന്‍ നഷ്ടമായത് 57 ഡോക്ടര്‍മാര്‍ക്കാണ്. ‘കൊവിഡ്‌ മരണം കുറയ്‌ക്കുക’ എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട്‌ സമൂഹത്തിനായി സ്വയം സമർപ്പിക്കുകയാണ്‌ ഇവർ. സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തില്‍ ഓര്‍ക്കാം.

രോഗിക്ക് മുന്നില്‍ ഡോക്ടര്‍ ഇന്നും ദൈവമാണ്. എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. ഈ ദിനമാണ് സമൂഹത്തില്‍ പകരം വയ്ക്കാനാവാത്ത സേവനങ്ങള്‍ നല്‍കുന്ന ഡോക്ടര്‍മാരുടെ മാതൃകാ ജീവിതം ഉയര്‍ത്തിക്കാട്ടാനും അവരെയെല്ലാം അനുസ്മരിക്കാനുമായി ഉപയോഗിക്കുന്നത്.

ആര്യ വൈദ്യന്മാരും പാരമ്പര്യ വൈദ്യന്മാരും നാട്ടു ചികിത്സകരും ഹോമിയോപ്പതിക്കാരും യുനാനി ചികിത്സകരും പല്ലു ചികിത്സകരും അലോപ്പതി ഡോക്ടര്‍മാരുമടക്കം ആരോഗ്യ പരിപാലന ചികിത്സാരംങ്ങളില്‍ മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന ലക്ഷക്കണക്കിന് ഡോക്ടര്‍മാരുമാണുളളത്.

ഡോക്ടര്‍മാര്‍ തൊഴില്‍ ചെയ്യുന്നതോടൊപ്പം മാനവരാശിക്ക് വലിയ സേവനം കൂടിയാണ് ചെയ്യുന്നത്. ഇന്ന് ഡോക്ടര്‍-രോഗി ബന്ധം പല കാരണങ്ങളാലും മാറിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ വഴി വൈദ്യ ശാസ്ത്ര വിവരങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് ലഭ്യമാണ്.

ജനങ്ങള്‍ രോഗങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ബോധവാന്മാരാണ്. ആശുപത്രികളുടെയും ശസ്ത്രക്രിയയുടെയും മറ്റും വീഡിയോകളും സിനിമകളും ജനങ്ങള്‍ കാണുന്നു. ആതുകൊണ്ടവര്‍ക്ക് ആരോഗ്യത്തെയും ചികിത്സയെയുംക്കുറിച്ച് അവബോധമുണ്ട്.

ഡോക്ടര്‍മാര്‍ ഇന്ന് രോഗികളുടെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും തുറന്ന് സംസാരിക്കുന്നു.

ജനങ്ങളുടെ ആരോഗ്യപരിരക്ഷകരായ തൊഴിലുടമകളും ഇന്‍ഷൂറന്‍സ് കമ്പനികളും സദാ സന്നദ്ധരാണ് .

1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയില്‍ ജനിച്ച ഡോ. ബി.സി.റോയ് കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1911ല്‍ ലണ്ടനില്‍ എം.ആര്‍.സി.പിയും എഫ്.ആര്‍.സി.എസും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.

ഇന്ത്യയില്‍ ചികിത്സകനായ അദ്ദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും പിന്നീട് കാംബെല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി.

പിന്നീടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചത്. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന അദ്ദേഹം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്നു.

രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്‍കി ആദരിച്ചു. 1976 മുതല്‍ ബി.സി.റോയ് ദേശീയ അവാര്‍ഡും നല്‍കി വരുന്നു. 1962 ജൂലായ് ഒന്നിന് ജന്മദിനത്തിലാണ് ആതുരബന്ധുവായ ഡോ.റോയി അന്തരിച്ചത്.

അമേരിക്കയിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും മാര്‍ച്ച് 30ആണ് ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്. 1842 മാര്‍ച്ച് 30ന് അമേരിക്കയിലെ ഡോ.ക്രോഫോര്‍ഡ് ഡബ്ള്യു.സി.ലിംഗ് ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ ഉപയോഗിച്ചതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ദിനാചരണം.

ചുവന്ന കാര്‍ണേഷന്‍ പുഷ്പമാണ് ഈ ദിവസത്തിന്‍രെ ചിഹ്നം ത്യാഗം സ്നേഹംകാരുണ്യം ധീരത എന്നിവ സൂചിപ്പിക്കുന്ന ഈ പൂവ് വാസ്തവത്തില്‍ ഡോക്ക്റ്റര്‍മാരുടെ പ്രവര്‍ത്തനത്തിന്റെ സമഗ്രതതയേയും ആകെത്തുകയേയുമാണ് സൂചിപ്പിക്കുന്നത്. Lar

കേരളത്തില്‍ കൊവിഡ് രോഗമുക്തി കൂടുന്നതിനും മരണനിരക്ക് കുറയുന്നതിനും കാരണം ഡോക്ടർമാരുടെ അക്ഷീണപ്രയത്നമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെ ഈ ദിനത്തില്‍ പറയുന്നു . ഒപ്പം കൊവിഡിനെതിരെ മുന്നില്‍ നിന്ന് പോരാടുന്ന ഡോക്ടർമാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ദിവസേന കൊവിഡ് കേസുകളുടെ എണ്ണം കൂടുമ്പോഴും ഡോക്ടര്‍മാരുടെ കരുത്തിലാണ് നാം മുന്നോട്ട് പോകുന്നത്. മഹാമാരികള്‍ക്കെതിരെ പോരാടുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ ‘നന്ദി’ !

Also Read: കൊവിഡ് വ്യാപനം വേഗത്തില്‍; ലോകത്ത് കൊവിഡ് കേസുകൾ 1,0559000 കടന്നു…

Related Articles

Back to top button