KeralaLatest

നവപൂജിതം- യൂണിറ്റ് സത്സംഗങ്ങൾക്ക് ഇന്ന് തുടക്കം

“Manju”

പോത്തൻകോട് : നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റി ഏഴാമത് ജന്മദിന പൂജിത സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി യൂണിറ്റ്തല സത്സംഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ആനന്ദപുരം യൂണിറ്റിലെ സത്സംഗം എൽ.ഐ.ജി.ക്വാർട്ടേഴ്സിന് മുൻവശത്തെ ഗ്രൗണ്ടിലും കാഞ്ഞാംപാറ യൂണിറ്റിലേത് പ്രകാശൻ .പി.ജിയുടെ ഭവനമായ ഗുരുപുഷ്പത്തിലും ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിന്റെ സത്സംഗം കെ.രവീന്ദ്രൻപിളളയുടെ ഭവനമായ ശാന്തിമന്ദിരത്തിലും ലക്ഷമിപുരത്ത് ഗിരീഷ്കുമാർ.എ യുടെ ഭവനമായ ഗുരുചന്ദ്രികയിലും നടക്കും. ആനന്ദപുരം , കാഞ്ഞാംപാറ യൂണിറ്റുകളിൽ വൈകിട്ട് 5 മുതൽ 6.30 വരെയും ശാന്തിഗിരി ജംഗ്ഷൻ, ലക്ഷമിപുരം ഏരിയകളിൽ വൈകിട്ട് 7 മുതൽ8.30 വരെയുമാണ് സത്സംഗം നടക്കുക. ജനനി കൃപ ജ്ഞാന തപസ്വിനി, ബ്രഹ്മചാരിണി വന്ദിതബാബു, ഡോ.റ്റി.എസ്. സോമനാഥൻ എന്നിവർ ആനന്ദപുരം സത്സംഗത്തിൽ സാന്നിദ്ധ്യമാകും.സ്വാമി ആനന്ദജ്യോതി ജ്ഞാന തപസ്വി, ബ്രഹ്മചാരി മനു.എൻ . എം, പി.പി.ബാബു എന്നിവർ കാഞ്ഞാംപാറ സത്സംഗത്തിൽ സംസാരിക്കും. സ്വാമി ജനപ്രഭ ജ്ഞാന തപസ്വി, ബ്രഹ്മചാരി വന്ദനൻ.എസ്, സജീവൻ.എ എന്നിവർ ശാന്തിഗിരി ജംഗ്ഷനിലും സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി, ബ്രഹ്മചാരി ശാന്തിപ്രിയൻ.പി.ആർ, കോസല.വി.കെ എന്നിവർ ലക്ഷമിപുരത്തും സത്സംഗങ്ങളിൽ സംബന്ധിക്കും.

നവപൂജിതം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് ആത്മബന്ധുക്കള്‍ക്ക് സമീപസ്ഥരേയും ക്ഷണിക്കുന്നതിന് നോട്ടീസ് തിരുവനന്തപുരം റൂറല്‍ ഏരിയ ഓഫീസില്‍ ലഭ്യമാണെന്ന് ഏരിയ ഓഫീസ് ഹെഡ് അറിയിച്ചു.

Related Articles

Back to top button