KeralaLatest

പുഴയില്‍ നിന്ന് കിട്ടിയ പെട്ടിയില്‍ നിറയെ 500ന്റെ നോട്ടുകള്‍

“Manju”

ആറ്റിങ്ങല്‍: തിരുവനന്തപുരത്ത് വാമനപുരം നദിയില്‍ 500 രൂപയുടേതിന് സമാനമായ നോട്ടുകെട്ടുകള്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മാമം ഭാഗത്താണ് നോട്ടുകെട്ട് കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍ക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. നദിയില്‍ കുളിക്കാനെത്തിയ ആളാണ് ആദ്യം നോട്ടുപെട്ടി കണ്ടത്.
ഉടന്‍ തന്നെ ഇത് കരയ്‌ക്കെത്തിക്കുകയും ചെയ്തു. പെട്ടി തുറന്നപ്പോഴാണ് ഒരു വശത്ത് മാത്രം പ്രിന്റ് ചെയ്ത 500 രൂപയുടെ നോട്ടുകളാണ് ഇതെന്ന് കണ്ടെത്തിയത്. ഇവ സിനിമാ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നിരവധി പേരാണ് ഇവിടെ എത്തിയത്.
ഇതിന്റെ ഒരു വശത്ത് ഫോര്‍ ഷൂട്ടിങ് ഒണ്‍ലി എന്ന് എഴുതി സീല്‍ ചെയ്തിട്ടുണ്ട്. പെട്ടിയും നോട്ടുകളും പോലീസിന് കൈമാറുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

Related Articles

Back to top button