InternationalLatest
വി പി എന്‍ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ്
ദുബൈ : യു എ ഇയില്‍ വി പി എന്‍ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍.വി പി എന്‍ ദുരുപയോഗം ചെയ്യുന്ന ആളുകള്‍ക്ക് സൈബര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ പത്ത് പ്രകാരം അഞ്ച് ലക്ഷം ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. തടവും ലഭിക്കാന്‍ സാധ്യതയുണ്ട്. ഡേറ്റിംഗ്, ചൂതാട്ടം, പോണ് സൈറ്റ് സന്ദര്‍ശനം, ലഹരി മരുന്നുകള്‍ എന്നിവക്കും പലരും വി പി എന്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. നിരോധിത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് കടുത്ത ശിക്ഷ ഉറപ്പാക്കുന്നത്. വി പി എന്‍ ഉപയോഗിച്ച് ഐ പി അഡ്രസ് മറച്ചുവെച്ച് നിരോധിത വെബ്സൈറ്റുകളിലേക്ക് കടക്കുന്നത് സൈബര്‍ നിയമപ്രകാരം കടുത്ത കുറ്റമാണെന്നും അധികൃതര്‍ അറിയിച്ചു.