IndiaLatest

ഒരു റാങ്ക് ഒരു പെന്‍ഷന്‍; സുപ്രീംകോടതി ശരിവച്ചു

“Manju”

ഡല്‍ഹി ;കേന്ദ്രസര്‍ക്കാരിന്റെ ‘ഒരുറാങ്ക് ഒരു പെന്‍ഷന്‍’ നയം ശരിവച്ച്‌ സുപ്രീംകോടതി. പ്രതിരോധ സേനകളില്‍ 2015 നവംബര്‍ ഏഴിന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്‌ പദ്ധതി നടപ്പാക്കിയതില്‍ ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ഇല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിജ്ഞാപനം വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ‘ഇന്ത്യന്‍ എക്സ് സര്‍വീസ് മൂവ്മെന്റ്’ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒരേ റാങ്കില്‍ വിരമിച്ചവര്‍ക്കെല്ലാം ഒരേ പെന്‍ഷന്‍ നല്‍കണമെന്ന് നിയമപരമായ നിബന്ധന ഇല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, പദ്ധതിപ്രകാരം പെന്‍ഷന്‍ പുനര്‍നിര്‍ണയം 2019 ജൂലൈ ഒന്ന് മുതല്‍ നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. കുടിശ്ശിക മൂന്ന് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കണം.

Related Articles

Back to top button