Uncategorized

ഭൂമിയെ തകര്‍ക്കാൻ ശ്രമിച്ച ‘ബെന്നുവില്‍’ നിന്ന് ഓസിരിസ് റെക്സ് എത്തുന്നു

“Manju”

ഭീമാകാരമായ ഛിന്നഗ്രഹമായ ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വമ്ബൻ ഛിന്നഗ്രഹം ഭൂമിയെ വന്നിടിച്ചാല്‍ 159 വര്‍ഷം മാത്രമായിരിക്കും ഇനി ആയുസ് ഉണ്ടാവുകയെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പറയുന്നത്. 2182 സെപ്റ്റംബര്‍ 24-നാണ് ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വെച്ച്‌ എത്തുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭൂമിയെ ഇടിക്കുമെന്നുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ കഴിഞ്ഞ കുറച്ച്‌ കാലമായി നാസ ഇതിനെ തടയാനുള്ള പദ്ധതിയിലാണ്. ഇതിനെ തുടര്‍ന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് മുൻപ് ബെന്നുവിനെ കുറിച്ച്‌ പഠിക്കാനായി നാസ ഓസിരിസ് റെക്സ് എന്ന പേടകം വിക്ഷേപിച്ചിരുന്നു. ഇവ ഛിന്നഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ കൊണ്ടിരിക്കുകയാണ്. ഈ ദൗത്യം സമാപനഘട്ടത്തിലേക്ക് അടുക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
1999-ലാണ് നാസ ആദ്യമായി ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. എംബയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ വലിപ്പമുണ്ടാവും ഈ ഛിന്നഗ്രഹത്തിന്. 22 അണുബോംബുകളുടെ കരുത്തുണ്ടാവും ഇവയ്‌ക്ക്. ഓരോ ആറ് വര്‍ഷം കൂടുമ്ബോഴും ഇവ ഭൂമിക്ക് ഏറ്റവും അടുത്ത് കൂടി കടന്നുപോകും. ഇത്രയും കാലം ഭാഗ്യം കൊണ്ട് മാത്രമാണ് ഇവ ഭൂമിയുമായി കൂട്ടിയിടിക്കാതിരുന്നത്. ഗുരുത്വാകര്‍ഷണ ബലം കാരണം ഇവയുടെ ചലന വേഗം മാറിയാലോ ദിശാ മാറ്റം സംഭവിച്ചാലോ അപകടമുണ്ടാവാം. ബെന്നുവിന്റെ സാമ്ബിള്‍ ശേഖരണത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ മനസ്സിലായത്.
നാസയുടെ ഒസിരിസ് റെക്സ് പേടകത്തിനെയാണ് ബെന്നുവിന്റെ ഉപരിതലത്തിലേക്ക് അയച്ചത്. 2016-ലായിരുന്നു ഇത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2020-ലാണ് പേടകം ഉപരിത്തലത്തിലിറങ്ങിയത്. നൈറ്റിംഗ് ഗേള്‍ എന്ന ലൊക്കേഷനില്‍ നിന്ന് പാറ പോലെയുള്ള ഒരു പദാര്‍ത്ഥമാണ് പേടകം ശേഖരിച്ചത്. ബഹിരാകാശത്ത് നിന്ന് വേര്‍ത്തിരിച്ചെടുത്ത ഏറ്റവും വലിയ സാമ്ബിളാണ് ഇത്.
വരുന്ന ഞായറാഴ്ചയാണ് ഈ സാമ്ബിളുകള്‍ ഭൂമിയിലേക്ക് തിരികെ അയക്കുന്ന നിര്‍ണായക ദൗത്യം. 63,000 മൈല്‍ പിന്നിട്ട ശേഷമാകും ഫ്രിഡ്ജിന്റെ വലിപ്പത്തിലുള്ള ക്യാപ്‌സ്യൂള്‍ ഭൂമിയില്‍ എത്തിക്കുക. തുടര്‍ന്ന് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാകും ഇവ സുരക്ഷിതമായി ഇറക്കുക.
4.5 ബില്യണ്‍ വര്‍ഷത്തോളമായി സൗരയൂഥത്തില്‍ ഈ ഛിന്നഗ്രഹം നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ആര്‍ക്യു36 എന്നായിരുന്നു ആദ്യം ബെന്നുവിന്റെ പേര്. പിന്നീട് ഒരു മൂന്നാം ക്ലാസുകാരൻ നല്‍കിയ പേരാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ബെന്നുവില്‍ നിന്നുള്ള അപകടത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ അവസാന ഘട്ടത്തിലാണെന്ന് നാസ പറയുന്നു.

Related Articles

Back to top button