Uncategorized

ഹിസ്ബുള്‍ മുജാഹിദിന്റെ ‘ടോപ്പ് കമാന്‍ഡര്‍’ ഇംതിയാസ് അലം കൊല്ലപ്പെട്ടു

“Manju”

 

തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദിന്റെ പ്രധാന പ്രവര്‍ത്തകനായ ഇംതിയാസ് അലം കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദില്‍ വെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

അജ്ഞാതന്റെ വെടിയേറ്റാണ് ഇംതിയാസ് അലം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് മാസം മുന്‍പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇംതിയാസ് അലമിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. കുപ്‌വാരയിലെ തീവ്രവാദ നുഴഞ്ഞുകയറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ജമ്മുവില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതും ഇംതിയാസായിരുന്നു.

ഹിസ്ബുള്‍ മുജാഹിദിന്‍ തലവന്‍ സയ്ദ് സലാഹുദിന്റെ അടുത്ത അനുയായി ആയാണ് ഇംതിയാസ് അറിയപ്പെട്ടിരുന്നത്. സംഘടനയ്ക്ക് വേണ്ടി കാശ്മീരില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നതും ഇയാളായിരുന്നു.

 

Related Articles

Back to top button