
ന്യൂഡല്‍ഹി : ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ന്യൂഡല്‍ഹിയിലെ സാകേത് ആശ്രമം ബ്രാഞ്ച് സന്ദര്‍ശിച്ചു. ശാന്തിഗിരി ആശ്രമം പ്ലാനിംഗ് & ഡെവലപ്മെന്റ് ചീഫ് സ്വാമി നവകൃപ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ച് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി, ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, ന്യൂഡൽഹി സോണൽ ഓഫീസ് ജനറല്‍ മാനേജര്‍ ഡോ.എസ്.കിരണ്‍, പബ്ലിക് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ മനു നായര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നവംബര്‍ 19 ന് സില്‍വര്‍ ജൂബിലിയിലെത്തുന്ന ന്യൂഡല്‍ഹി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സില്‍വര്‍ജൂബിലി മന്ദിര ഉദ്ഘാടനത്തെക്കുറിച്ചും അദ്ദേഹം ആശ്രമം പ്രതിനിധികളുമായി സംസാരിച്ചു. സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ആശ്രമത്തിലെത്തിയത്.