ErnakulamKeralaLatest

സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു

“Manju”

കൊച്ചി: ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഇടുക്കി എം പി ഡീന്‍ കുര്യാക്കോസും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി.

അല്പസമയത്തിനകം മൃതദേഹം സ്വദേശമായ കീരിത്തോടേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.

Related Articles

Back to top button