IndiaLatest

പൊതുമേഖല – സ്വകാര്യ – വിദേശ ബാങ്കുകളിലെ എട്ടര ലക്ഷം ജീവനക്കാർക്കും ഓഫിസർമാർക്കും ശമ്പളവർധന

“Manju”

മനു എന്‍.എം
ന്യൂഡൽഹി ∙ പൊതുമേഖല – സ്വകാര്യ – വിദേശ ബാങ്കുകളിലെ എട്ടര ലക്ഷം ജീവനക്കാർക്കും ഓഫിസർമാർക്കും ശമ്പളവർധനയ്ക്ക് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും തമ്മിൽ കരാർ ഒപ്പുവച്ചു. 15 ശതമാനമാണു വർധന. 2017 നവംബർ മുതൽ പ്രാബല്യമുണ്ടാകും.
3 വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണു ശമ്പളവർധന. പൊതു – സ്വകാര്യ – വിദേശ ഗണത്തിൽപെട്ട 37 ബാങ്കുകളിലെ ജീവനക്കാർക്കാണു പ്രയോജനം. കരാർ അനുസരിച്ചു ബാങ്കുകൾക്കു വർഷം 7898 കോടി രൂപയുടെ അധികച്ചെലവുണ്ടാകും.

ജോലിമികവ് അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവ് ഇനി മുതൽ പൊതുമേഖലാ ബാങ്കുകളിലും നൽകും. ന്യൂ പെൻഷൻ പദ്ധതിയിലേക്കുള്ള ബാങ്ക് വിഹിതം 10 ശതമാനത്തിൽനിന്നു 14 ആകും. 35 തവണയായി നടന്ന ചർച്ചകൾക്കൊടുവിലെ തീരുമാനം തൃപ്തികരമാണെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എച്ച്.വെങ്കിടാചലം പറഞ്ഞു.

Related Articles

Back to top button