
ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. സിംഗപ്പൂരിനെ 16-1ന് തകര്‍ത്താണ് ഇന്ത്യ വിജയം കൈവരിച്ചത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം നേടുകയായിരുന്നു. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിര്‍ ടീം.
ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ നേടിയത്. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. ഗുര്‍ജന്തിലൂടെ 21ാം മിനുട്ടിലാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ പിറന്നത്.