KeralaLatestThiruvananthapuram

ഹര്‍ഭജന്റെ അഭാവം ചെന്നൈയ്ക്ക് നഷ്ടം; പക്ഷേ അദ്ദേഹത്തിന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍

“Manju”

സിന്ധുമോള്‍ ആര്‍
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിംഗ്, ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇത്തവണ ഐപിഎല്‍ നടക്കുന്നത്‌ സ്പിന്‍ അനുകൂല സാഹചര്യങ്ങളുള്ള യു എ ഇ യിലായതിനാല്‍‌, ഹര്‍ഭജന്റെ അഭാവം ചെന്നൈയ്ക്ക്‌ വലിയ ക്ഷീണമാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ഇപ്പോളിതാ ഹര്‍ഭജനില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന് കാര്യമായ പ്രശ്നങ്ങളുണ്ടാവില്ലെന്നും, ഹര്‍ഭജന്റെ അഭാവം മറികടക്കാ‌ന്‍ സഹായിക്കുന്ന ഒരു പറ്റം സ്പി‌ന്‍ ബോളര്‍മാര്‍ അവര്‍ക്കുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. കഴിഞ്ഞ ദിവസം, സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിക്കിടെയായിരുന്നു അഗാര്‍ക്കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
“ഇപ്പോള്‍ത്തന്നെ ചെന്നൈയ്ക്ക് ആവശ്യത്തിന് സ്പിന്നര്‍മാരുണ്ട്. മുന്‍പ് ചെന്നൈയില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടുത്തെ സാഹചര്യം മുതലെടുക്കാ‌ന്‍, കൂടുതല്‍ സ്പിന്നര്‍മാരെ കളിപ്പിച്ചു കൊണ്ടിരുന്ന ടീമാണ് അവര്‍‌. ഹര്‍ഭജന്‍ പോകുന്നതോടെ, ആ പരിചയസമ്ബത്തും, ക്വാളിറ്റിയും ചെന്നൈയ്ക്ക് നഷ്ടമാകും. അതൊരു നഷ്ടം തന്നെയാകും‌. പക്ഷേ ആ കുറവ് മറികടക്കാനുള്ള താരങ്ങള്‍ ചെന്നൈയുടെ സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിലുണ്ട്. പീയൂഷ് ചൗള അവര്‍ക്കൊപ്പമുണ്ട്. താഹിറും, സാന്റ്നറും ഉണ്ട്. ” അഗാര്‍ക്കര്‍ പറഞ്ഞു നിര്‍ത്തി.

Related Articles

Back to top button