IndiaLatest

ഇന്ത്യയുടെ യുപിഐ വൻ വിജയം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനമായ യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസസ് (യുപിഐ) വൻവിജയമെന്ന് ആഗോളപേമെന്‍റ് സേവനദാതാവായ വേള്‍ഡ് ലൈൻ. ഉപഭോക്തൃവ്യാപാരി ഇടപാടുകളില്‍ 2023 ജൂണില്‍ 57.5 ശതമാനമായിരുന്നു യുപിഐ ഇടപാട്. 2022 ജനുവരിയില്‍ 40.3 ശതമാനമായിരുന്നു. 2023 ജനുവരി മുതല്‍ ജൂണ്‍ വരെ യുപിഐ വഴി 930 കോടി ഇടപാടുകള്‍ നടന്നു. 2018 ജനുവരിയില്‍ 15.1 കോടിയായിരുന്നു ഇടപാട്. മൊബൈല്‍ അധിഷ്ഠിത ഇടപാടുകള്‍ വര്‍ധിക്കാൻ യുപിഐ കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button