KeralaLatest

ആഘോഷങ്ങള്‍ ഒഴിവാക്കി, ഒരു ലക്ഷംപേര്‍ക്ക് അന്നദാനവുമായി ശാന്തിഗിരി : മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം :  ശാന്തിഗിരി ആശ്രമത്തില്‍ മെയ് ആറിന് നടക്കാനിരുന്ന നവഒലി ജ്യോതിര്‍ദിന ആഘോഷങ്ങള്‍ മാറ്റിവയ്ക്കുകയും ഇതിനായി ചിലവാക്കാന്‍ കരുതിയ തുക ഉപയോഗിച്ച് ഒരു ലക്ഷം പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുമെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അറിയിച്ചിട്ടുണ്ടെന്നു് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആശ്രമത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് നവഒലി ജ്യോതിർദിനം. ആശ്രമസ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ വാർഷികമാണ് എല്ലാവർഷവും മെയ് 6 ന് നവഒലി ജ്യോതിർദിനമായി അഘോഷിച്ചുവരുന്നത്. ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനമാത്രമായി ആചരിക്കാനാണ് ശാന്തിഗിരി ആശ്രമം തീരുമാനിച്ചിരിക്കുന്നത്.

 

https://www.facebook.com/SwamiGururethnam/videos/603600576913778/

Related Articles

Leave a Reply

Back to top button