KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (11-06-2023) ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ ശാന്തിഗിരി ഗുരുമഹിമയുടെ ഏകദിന ക്യാമ്പ് ‘സുകൃതം’ നടക്കും. പ്രശസ്ത നോവലിസ്റ്റും, സഹ തിരക്കഥാക്യത്തുമായ അഖിൽ പി ധർമ്മജൻ വിശിഷ്ട അതിഥി ആകും. ആലപ്പുഴ ഏരിയ ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കും. സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ റിട്ട.അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി.വേണുഗോപാൽ ക്ലാസ് നയിക്കും

  • ആശ്രമത്തിന്റെ വിവിധ ഏരിയകളിൽ മാസപ്രാർത്ഥന നടക്കുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ യൂണിറ്റിൽ കൊടുവഴന്നൂർ ഗുരുപ്രഭയിൽ എസ്സ്. ശ്രീജയുടെ ഭവനത്തിലും (ഫോൺ: 9745498027) വർക്കല യൂണിറ്റിൽ ചെറുന്നിയൂരെ താന്നിമൂട് പൗർണ്ണമിയിൽ എസ്. സതീഷ് ബാബുവിന്റെ (ഫോൺ : 9072307363, 9946063966) (പി.ലൈലാമ്മ) ഭവനത്തിലും പ്രാർത്ഥന നടക്കും.

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി യാമപ്രാർത്ഥന – കൊട്ടാരക്കര ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

ശിലാസ്ഥാപനം :

  • ചേർത്തല അരൂക്കുറ്റിയിൽ ചെത്തിപ്പറമ്പത്ത് വീട്ടിൽ സി.ആർ.മോഹനൻ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11.30 ന് നടക്കും. ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • 09:00 AM to 09: 00 AM
    ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

 

Related Articles

Back to top button