IndiaKeralaLatest

മാര്‍ച്ച്‌ 15, 16 തീയതികളില്‍ ബാങ്ക് പണിമുടക്ക്

“Manju”

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പണിമുടക്കിന്. മാര്‍ച്ച്‌ 15, 16 തിയ്യതികളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എന്നാല്‍ 13, 14 തിയ്യതികളില്‍ ബാങ്ക് അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഹൈദരാബാദില്‍ ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കേന്ദ്രബജറ്റിലാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനെതിരെയാണ് പ്രതിഷേധം. ഐഡിബിഐ ബാങ്കിനെയും മറ്റ് രണ്ട് പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യവല്‍ക്കരിക്കുമെന്നായിരുന്നു ധനകാര്യ ബജറ്റിലെ പ്രഖ്യാപനം.

തിങ്കളാഴ്ചയും മാര്‍ച്ച്‌ 12നും മാസ്ക് ധരിച്ച്‌ ജോലി ചെയ്യാനും ബാങ്ക് യൂണിയനുകളുടെ സംഘടന ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ മാര്‍ച്ച്‌ 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും തൊട്ടടുത്ത ദിവസം എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യവത്കരണം ബാങ്കിംഗ് മേഖലയെ തകര്‍ക്കുമെന്നത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് സമരത്തിന്റെ പ്രധാന ലക്ഷ്യം. ബാങ്കുകളിലെ മുഴുവന്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ രണ്ട് ദിവസം ബാങ്കുകളടഞ്ഞ് കിടക്കുമെന്നാണ് ഭാരവാഹികല്‍ നല്‍കുന്ന വിവരം.

Related Articles

Back to top button