IndiaKeralaLatest

ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് സിത്തോട്

“Manju”

ചിത്തോട് (തമിഴ്നാട്) : ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ഇന്ന് തമിഴ് നാട്ടിലെ ഭവാനി റോഡിലുള്ള സിത്തോട് സെൻഗുത്താർ തിരുമല മണ്ഡപത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കുന്നു.

മെഡിക്കൽ ക്യാമ്പ് ടീം.

ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ കെ.പി. മോഹൻദാസിന്റെ നേതൃത്വത്തിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 4 മണിവരെ നടക്കുന്ന ക്യാമ്പിൽ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ ആർ. & ബി. വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺപ്രസാദ് പി.വി., അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട് ഡോ. അനിയൻലാൽ പി.കെ., ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സസ്മിത പി., പ്രസോതി ഏവം സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കെ. തിലകവതി അമ്മാൾ, ശാലക്യ തന്ത്രം അസോസിയേറ്റ് പ്രൊഫസർ ഡോ.ആദർശ് സി.രവി എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കും. ക്യാമ്പിൽ ഹൗസ് സർജന്മാരായ ഡോ.ബിബി ജോൺ, ഡോ.സരിഗ രാജേന്ദ്രൻ, ഡോ.മീര കുഞ്ഞുമോൻ, ഡോ.ഗാർഗി ജയൻ, ഡോ.പൂജ അനിലൻ, ഡോ.ഐശ്വര്യ കെ.എസ്., ഡോ.ആമിന സി.., ഡോ.ഷഹാന പി.കെ എന്നിവർ പങ്കെടുക്കും.

റിസപ്ഷൻ ദീപ ഡി, ലാബ് അദിർഷ എ., ഫാർമസി സുനീഷ് എസ്, വിഷ്ണു കെ., മാർക്കറ്റിംഗ് ശരവണൻ ആർ, സുനിൽകുമാർ കെ എന്നിവർ ചേർന്ന് നിർവ്വഹിക്കും.

Related Articles

Back to top button