KeralaLatest

പേരാവൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ആഴ്ചയിൽ നാലുദിവസം തുറന്ന് പ്രവർത്തിക്കാം.

“Manju”

 

 

പേരാവൂര്‍: പേരാവൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ആഴ്ചയിൽ നാലുദിവസം തുറന്ന് പ്രവർത്തിക്കാൻ പഞ്ചായത്ത് അനുമതി നൽകി. സംയുക്ത വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റിയുടെ നിർദ്ദേശാനുസരണം നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ മാത്രമാണ് എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും തുറക്കാൻ സാധിച്ചിരുന്നുള്ളൂ. ഇത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കാണിച്ച് കഴിഞ്ഞദിവസവും വ്യാപാരി നേതാക്കൾ പഞ്ചായത്തിനെ സമീപിച്ചിരുന്നു. എസ്. ബഷീർ, വി.രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച പ്രസിഡണ്ടിനെ കണ്ട് വീണ്ടും നിവേദനം നൽകിയത്. തുടർന്നാണ് കടകൾക്ക് ആഴ്ചയിൽ 4 ദിവസത്തെ പ്രവർത്തനാനുമതി ലഭിച്ചത്.

പഞ്ചായത്തിലെ സ്ഥാപനങ്ങൾ തിങ്കൾ
(25/5/2020) മുതൽ പ്രവർത്തിക്കുന്നതിൻ്റെ വിശദ വിവരം

പ്രവർത്തന സമയം രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെ

എല്ലാ ദിവസവും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ

അനാദി, പച്ചക്കറി, പഴക്കച്ചവടം, ബേക്കറി, ഫ്രൂട്ട്‌സ് സ്റ്റോഴ്‌സ്, ചിക്കൻ, കോൾഡ് സ്റ്റോറേജ്, ഉണക്കമൽസ്യം, ധനകാര്യ സ്ഥാപനങ്ങൾ, മലഞ്ചരക്ക്, അക്ഷയ സെന്റർ, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ, വളം/കീടനാശിനി, വർക്ക്‌ഷോപ്പ്, സ്‌പെയർപാർട്‌സ്, ടയർ സർവീസ്, വെൽഡിംഗ്, ടൈലറിംഗ്, ബ്യൂട്ടി പാർലർ (ഹെയർ കട്ടിംഗ് മാത്രം), ട്രാവൽസ്, റെന്റ് ടൂൾസ്, ലൈറ്റ് & സൗണ്ട്

നിശ്ചിത ദിവസം തുറക്കുന്ന സ്ഥാപനങ്ങൾ

ഫൂട്ട് വെയർ, വസ്ത്രാലയം, ഡ്രൈക്ലീനിംഗ്, സിമന്റ്, കമ്പി, ടൈൽസ്, ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കൽസ്, സ്റ്റുഡിയോ, പൂജാ സ്റ്റോഴ്‌സ് (തിങ്കൾ,ബുധൻ,വെള്ളി,ശനി)

ഒപ്റ്റിക്കൽസ്, ഫാൻസി, സ്റ്റേഷനറി, ഫോട്ടോസ്റ്റാറ്റ്, ബുക്സ്റ്റാൾ (ചൊവ്വ, ബുധൻ, വെള്ളി, ശനി)

മൊബൈൽ ഷോപ്പ്, കാർ ആക്‌സസറീസ്, വാച്ച് വർക്ക്‌സ് (തിങ്കൾ, ബുധൻ, വ്യാഴം, ശനി)

ജ്വല്ലറി,ആക്രിക്കട(തിങ്കൾ,ചൊവ്വ, വ്യാഴം, ശനി)

ഫർണ്ണിച്ചർ, ഡ്രൈവിംഗ് സ്‌കൂൾ, ഗ്ലാസ് ഹൗസ്, പ്രസ്സ്(ചൊവ്വ, ബുധൻ, വ്യാഴം, ശനി)

അലൂമിനിയം ഫാബ്രിക്കേഷൻസ് (ചൊവ്വ, വ്യാഴം, വെള്ളി, ശനി)

ഹാർഡ് വേഴ്‌സ് (തിങ്കൾ, ബുധൻ,വ്യാഴം,വെള്ളി)

പഞ്ചായത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് തുറക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കും. ബ്രേക്ക് ദ ചെയിൻ പ്രൊട്ടോകോൾ നിർബന്ധമായും പാലിക്കണം.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Back to top button