
ഏഷ്യന്‍ ഗെയിംസ് 2023 വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലില്‍ ഇടംനേടി. സെമിയില്‍ തായ്‌ലന്‍ഡ് താരത്തെ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന പാരിസ് ഒളിമ്പിക്‌സ് യോഗ്യതയും ലോവ്‌ലിന ഉറപ്പാക്കിയിട്ടുണ്ട്. 54 കിലോഗ്രാം സെമി ഫൈനലില്‍ തോറ്റ പ്രീതി പവാറിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മത്സരത്തിലുടനീളം സ്ഥിരത നിലനിര്‍ത്തിയ ലോവ്‌ലിന ഉയരത്തെ പ്രയോജനപ്പെടുത്തിയാണ് എതിരാളിയെ തോല്‍പ്പിച്ചത്. കൂടാതെ മികച്ച മത്സരവും പുറത്തെടുത്തതോടെ വളരെ എളുപ്പത്തില്‍ ഫൈനലില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അതോടെ പാരിസ് ഒളിമ്പിക്‌സിലേക്കും യോഗ്യത നേടി. ഇന്ത്യയുടെ നിഖാത് സരീന്‍, പ്രീതി പവാര്‍, പര്‍വീണ്‍ ഹൂഡ എന്നിവരാണ് ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനത്തോടെ ബോക്‌സിങ്ങില്‍ ഒളിമ്പിക് യോഗ്യത നേടിയത്.