KeralaLatest

താന്‍ ആരാണെന്ന് തിരിച്ചറിഞ്ഞത് മേനകയാണെന്ന് നിലമ്പൂര്‍ ആയിഷ

“Manju”

തന്റെ അഭിനയത്തിനും മുസ്ലിം സമുദായത്തില്‍ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും ആദ്യമായി അംഗീകാരം വാങ്ങി തന്നത് നടി മേനകയാണ് എന്ന് പ്രശസ്ത മലയാള നാടക-ചലച്ചിത്ര അഭിനേത്രി നിലമ്പൂര്‍ ആയിഷ.’നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസില്‍ കൊണ്ടു പോയി ആദ്യമായി മുസ്ലിം സമുദായത്തില്‍ നിന്ന് വന്ന അഭിനേത്രി എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ഒരു അവാര്‍ഡ് വാങ്ങി തരുന്നത് മേനകയാണ്.
കെപിഎസി ലളിതയുടെ മരണം തന്നെ വല്ലാതെ തളര്‍ത്തിയെന്നും ഒരുപാട് സ്നേഹിക്കാന്‍ അറിയുന്നൊരു സ്ത്രീയായിരുന്നു ലളിതയെന്നും ആയിഷ പറഞ്ഞു. 1950കളില്‍ കേരളത്തിലാരംഭിച്ച രാഷ്ട്രീയ നാടക പ്രസ്ഥാനത്തിലൂടെയാണ് നിലമ്പൂര്‍ ആയിഷ അരങ്ങിലെത്തുന്നത്. ഇ.കെ. അയമുവിന്റെ ‘ജ്ജ് നല്ല മന്‍സനാവാന്‍ നോക്ക്’ ആയിരുന്നു ആദ്യനാടകം. മുസ്ലിം സമുദായത്തില്‍നിന്ന് ഒരു വനിത നാടകരംഗത്തേക്ക് കടന്നതിന്റെ ഭാഗമായി ഒട്ടേറെ എതിര്‍പ്പുകള്‍ ഇവര്‍ക്ക് നേരിടേണ്ടിവന്നിരുന്നു.
ഇതിനെയെല്ലാം അതിജീവിച്ച്‌ അമ്ബതിലേറെ വര്‍ഷത്തോളം ഇവര്‍ നാടകവേദിയില്‍ തുടര്‍ന്നു. നൂറിലേറെ നാടകങ്ങളുമായി 12,000ലേറെ വേദികളില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാള നാടകവേദിക്ക് ആയിഷ നല്‍കിയ സംഭാവനകളെ മാനിച്ച്‌ 2008ല്‍ എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്‌കാരം നല്‍കി കേരള സര്‍ക്കാര്‍ ആയിഷയെ ആദരിച്ചിരുന്നു. ജീവിതത്തിന്റെ അരങ്ങ് എന്ന പേരില്‍ ആയിഷയുടെ ആത്മ കഥ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. നൂറിലധികം സിനിമകളില്‍ ആയിഷ വേഷമിടുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button