KeralaLatest

ഇന്ത്യൻ നിര്‍മ്മിത സ്മാര്‍ട്ട്ഫോണുകള്‍ക്ക് പ്രിയമേറെ

“Manju”

രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, ഏപ്രില്‍ജൂലൈ കാലയളവിലെ രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി മുൻ വര്‍ഷത്തേക്കാള്‍ 99 ശതമാനം വര്‍ദ്ധനവോടെ 415 കോടി ഡോളറില്‍ എത്തിയിട്ടുണ്ട്.

ആഗോള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഹബ്ബാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ആവേശം പകരുന്നതാണ് പുതിയ കണക്കുകള്‍. അമേരിക്കയാണ് ഇന്ത്യൻ സ്മാര്‍ട്ട്ഫോണുകളുടെ ഏറ്റവും വലിയ വിപണി. തൊട്ടുപിന്നിലായി യുഎഇയും ഇടം നേടിയിട്ടുണ്ട്.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌, 83.63 കോടി ഡോളറിന്റെ സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് കയറ്റുമതി ചെയ്തിട്ടുള്ളത്. മുൻ വര്‍ഷത്തേക്കാള്‍ 25.7 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. അതേസമയം, ഇക്കാലയളവില്‍ അമേരിക്കയിലേക്ക് 167 കോടി ഡോളറിന്റെ സ്മാര്‍ട്ട്ഫോണുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ആപ്പിള്‍ ഉള്‍പ്പെടെയുള്ള ആഗോള ഭീമന്മാരുടെ ഇന്ത്യൻ വിപണിയിലേക്കുള്ള കടന്നുവരവ് കയറ്റുമതി വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇതിനുപുറമേ, ഇന്ത്യയിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമും വലിയ രീതിയിലാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിക്ക് കരുത്ത് പകര്‍ന്നിട്ടുള്ളത്.

 

Related Articles

Back to top button