InternationalLatest

യാത്രക്കാര്‍ക്ക് സ്വീകരണമൊരുക്കി പോലീസ്

“Manju”

ദുബൈ: കപ്പലില്‍ ദുബൈയിലെത്തിയ യാത്രക്കാര്‍ക്ക് സ്വീകരണമൊരുക്കി ദുബൈ പോലീസ്. ഐഡ കോസ്മ എന്ന കപ്പലില്‍ ദുബൈ ഹാര്‍ബറിലെത്തിയ 5186 യാത്രക്കാര്‍ക്കാണ് സ്വീകരണമൊരുക്കിയത്. ടൂറിസ്റ്റ് പൊലീസ് വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ടൂറിസ്റ്റ് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖല്‍ഫാന്‍ ഒബൈദ് അല്‍ ജല്ലഫ് പറഞ്ഞു. സമ്മാനങ്ങള്‍ നല്‍കിയാണ് പൊലീസ് സന്ദര്‍ശകരെ സ്വീകരിച്ചത്.

Related Articles

Back to top button