IndiaLatest

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന്‍ അജയ്’

“Manju”

യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച്‌ ഇന്ത്യ. ഓപ്പറേഷന്‍ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. . ഓപ്പറേഷന്‍ അജയ് ക്കായി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ തയ്യാറായി.  യാത്രക്കാരുടെ പട്ടിക ഇന്ത്യന്‍ എംബസി തയാറാക്കി. വ്യാഴാഴ്ച മുതലാണ് ദൗത്യം. ഇന്ത്യക്കാരുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ പ്രഥമ കടമയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍.

അതേസമയം, ഗാസയില്‍ ഇസ്രയേലിന്റെ കരയാക്രമണം ഏതു നിമിഷവും ആരംഭിക്കും. അതിര്‍ത്തിയില്‍ മൂന്നുലക്ഷം സൈനികരെ വിന്യസിച്ചു. ഇസ്രയേലില്‍ താല്‍ക്കാലികമായി ‘ഐക്യ’ മന്ത്രിസഭ രൂപീകരിക്കും. യുദ്ധ സാഹചര്യം നേരിടാനാണ് പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭാ രൂപീകരണം. ഇസ്രയേലിലും ഗാസയിലുമായി ആകെ മരണം 3500 കടന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുംവരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലറ്റും നിലപാട് വ്യക്തമാക്കിയതോടെ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇസ്രായേൽ കരസേന ഏതു നിമിഷവും ഗാസയിലേക്കു പ്രവേശിക്കുമെന്ന കാര്യം ഉറപ്പായി. ലെബനോനിൽ നിന്നും ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം ഉണ്ടായതോടെ തിരിച്ചടി നൽകിയെന്ന് അവകാശപ്പെട്ട ഇസ്രായേൽ ലെബനോൻ അതിർത്തിയിലും സൈനിക നീക്കം ആരംഭിച്ചു. യുദ്ധസാഹചര്യം നേരിടാന്‍ ഇസ്രയേലില്‍ ഭരണ പ്രതിപക്ഷ ഐക്യത്തില്‍’ഐക്യ’മന്ത്രിസഭ രൂപീകരിക്കും. മുന്‍ പ്രതിരോധമന്ത്രിയും സൈനിക മേധാവിയുമായിരുന്ന പ്രതിപക്ഷനേതാവ് ബെന്നി ഗാന്‍സ് മന്ത്രിയാകും.
ഗാസ മുനമ്പിന്റെ അതിര്‍ത്തികളിലൊന്നായ മെഡിറ്ററേനിയൻ കടലില്‍ ഇസ്രായേൽ നാവിക സേനയ്ക്കൊപ്പം യു എസ് എസ് ജെറാൾഡ് എന്ന അമേരിക്കൻ പടക്കപ്പലും നിലയുറപ്പിച്ചിട്ടുണ്ട്. ആയുധങ്ങളുമായി അമേരിക്കൻ വിമാനങ്ങൾ ഇസ്രായേലിൽ എത്തുകയും ചെയ്തു. ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ച അമേരിക്കൻ പ്രസിഡന്റ ജോ ബൈഡൻ ഹമാസ് ആക്രമണത്തെ പൈശാചികമെന്നാണ് വിശേഷിപ്പിച്ചത്.

അതേ സമയം അമേരിക്കയുടെ തെറ്റായ നയങ്ങളാണ് പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘർഷത്തിന് കാരണമെന്നു കുറ്റപ്പെടുത്തിയ റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുട്ടിൻ പാലസ്തീനെ കേൾക്കാതെയുള്ള അമേരിക്കൻ സമീപനത്തിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും വ്യക്തമാക്കി. ഗാസയിലെ ഏക വൈദുതി നിലയം ഇന്ധനം തീർന്നതോടെ പ്രവർത്തന രഹിതമായതായും ഗാസ ഇപ്പോൾ ഇരുട്ടിലാണെന്നും ഹമാസ് വ്യക്തമാക്കി. കരയുദ്ധം ആസന്നമായ സാഹചര്യത്തിൽ ഗാസയിൽ കൂട്ടക്കുരുതി ഒഴിവാക്കാൻ മനുഷ്യ ഇടനാഴി ഒരുക്കാൻ അമേരിക്കയും ഈജിപ്റ്റും ഇസ്രയേലുമായി ആശയവിനിമയം നടത്തി. വ്യോമാക്രമണം ഇന്നും ഇസ്രായേൽ ശക്തമാക്കിയപ്പോൾ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 326 കുട്ടികള്‍ ഉള്‍പ്പെടെ 1100 ആയി ഉയർന്നു.

ഹമാസ് ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഇസ്രയേലികളുടെ എണ്ണം 1200 ആയി.അതേ സമയം രാജ്യത്തേക്ക് കടന്നു കയറിയ ആയിരത്തി അഞ്ഞൂറോളം ഹമാസുകാരെ കൊലപ്പെടുത്തിയതായി ഇസ്രയേലും വ്യക്തമാക്കി.സമാധാനം പുനഃസ്ഥാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട അദ്ദേഹം എല്ലാത്തരം യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും ഇല്ലാതാകണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button