Kerala
ഫിലമെന്റ് രഹിത കേരളം പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ എൽഇഡി ബൾബുകൾ
തിരുവനന്തപുരം : കേരള സർക്കാർ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ ഒന്നായ “ഫിലമെന്റ് രഹിത കേരളം” പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയേറിയ 9 Watt LED ബൾബുകൾ ലഭ്യമാക്കുവാൻ ലക്ഷ്യമിടുന്നു. ഈ പദ്ധതിയിൽ 13.27 ലക്ഷം ഉപഭോക്താക്കൾ 107 ലക്ഷം LED ബൾബുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ വിതരണം ചെയ്യുന്നതിനായി ഒരു കോടി LED ബൾബുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇവയുടെ വിതരണം 2021 ജനുവരിയിൽ ആരംഭിക്കുന്നതിനും മാർച്ചു മാസത്തോടു കൂടി പൂർത്തിയാക്കുന്നതുമാണ്