IndiaLatest

‘ 10000 രൂപക്ക് മുകളിലുള്ള ഫോണുകളിലെല്ലാം 5ജി’

“Manju”

ന്യൂഡല്‍ഹി: പതിനായിരം രൂപക്ക് മുകളില്‍ വില വരുന്ന 4ജി ഫോണുകളുടെ ഉത്പാദനം ഇന്ത്യയില്‍ വൈകാതെ അവസാനിപ്പിക്കുമെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു. എത്രയും വേഗം, 5ജി ഫോണുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തുമെന്നും കമ്പനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കി. രാജ്യത്ത് വില്‍ക്കപ്പെടുന്ന പതിനായിരം രൂപക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ 5ജി ലഭ്യമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് അനുകൂല പ്രതികരണമാണ് മൊബൈല്‍ ഫോണ്‍ കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് റിപ്പോര്‍ട്ട് .

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് 5ജി സേവനം ലഭ്യമാക്കുന്ന തരത്തില്‍ അതിവേഗം മാറ്റത്തിന് തയ്യാറെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ സേവന ദാതാക്കള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
രാജ്യത്ത് ആകെ 750 മില്ല്യണ്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഉള്ളത്. ഇതില്‍ 100 മില്ല്യണ്‍ ഉപഭോക്താക്കള്‍ 5ജി സേവനങ്ങള്‍ക്ക് പര്യാപ്തമായ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ 350 മില്ല്യണിലധികം ഉപഭോക്താക്കളും നിലവില്‍ ഉപയോഗിക്കുന്നത് 3ജി/4ജി സ്മാര്‍ട്ട് ഫോണുകളാണ് എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ നല്ലൊരു വിഭാഗത്തിനേയും 5ജിയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിവരം.

Related Articles

Back to top button