KozhikodeLatestThiruvananthapuram

ഇമാം ഹുസൈന്‍ മടവൂര്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

 

പോത്തന്‍കോട് : കോഴിക്കോട് പാളയം ജുമാ മസ്ജിദിലെ ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. പ്രാര്‍ത്ഥനാലയം പര്‍ണ്ണശാല സഹകരണമന്ദിരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി.

മക്കയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ ബിരുദവും അലിഗർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം എ യും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുള്ള ഹുസൈൻ മടവൂർ നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി കേന്ദ്ര സർക്കാർ ഇദ്ദേഹത്തെ നിയമിച്ചു. ഇന്ത്യൻ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ആണ് ഇദ്ദേഹം

Related Articles

Back to top button