KeralaLatest

നവരാത്രി ദിനത്തില്‍ ഗുജറാത്തില്‍ ഗര്‍ബ നൃത്തത്തിന്റെ താളങ്ങള്‍

“Manju”

 

ഗാന്ധിനഗര്‍: സൂറത്തിലെ വിവിധ ഇടങ്ങളില്‍ അലയടിച്ച്‌ ഗര്‍ബ സംഗീതം. രാജ്യമെമ്പാടും നവരാത്രി ആഘോഷങ്ങളില്‍ മുഴങ്ങുമ്പോള്‍ കണ്ണിനെ വിസ്മയിപ്പിക്കുന്ന ഗര്‍ബ നൃത്തമാണ് ഗുജറാത്തിന്റെ മണ്ണില്‍ അരങ്ങേറിയത്. സൂറത്തിലെ ഉമിയ ധാം ക്ഷേത്രത്തില്‍ തലയില്‍ മണ്‍കുടങ്ങളേന്തിയാണ് സ്തീകളും പെണ്‍കുട്ടികളും നൃത്തം ആവിഷ്‌കരിച്ചത്.

നവരാത്രി ആരംഭത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ദുര്‍ഗ്ഗാ ദേവിയുടെ അവതാരങ്ങളിലൊന്നായ മാ ബ്രഹ്‌മചാരിണി ദേവിക്കാണ് ആളുകള്‍ പൂജകള്‍ നടത്തിയത്. മാ ബ്രഹ്‌മചാരിണിയെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെയുള്ളില്‍ ജപത്തിന്റേയും തപസ്സിന്റെയും ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അതേസമയം മധ്യപ്രദേശിലെ ഇൻഡോറിലും മഹാരാഷ്‌ട്രയിലും ഗര്‍ബ നൃത്തങ്ങള്‍ അരങ്ങേറിയിരുന്നു. 10 ദിവസം നീളുന്ന നവരാത്രി ആഘോഷങ്ങളില്‍ ഭക്തജനങ്ങള്‍ ആചാരപരമായ ഉപവാസം അനുഷ്ഠിക്കുകയും ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുകയും ചെയ്യുന്നു. മഹിഷാസുരനെ നിഗ്രഹിച്ച്‌ തിന്മയുടെ മേല്‍ നന്മ നേടിയെടുത്ത വിജയത്തെ ബഹുമാനപൂര്‍വ്വം ആരാധിക്കുന്നതാണ് നവരാത്രി ഉത്സവം.

 

Related Articles

Back to top button