KeralaLatest

സ്‌ട്രോക്ക് വന്ന് മുറിയില്‍ തളര്‍ന്ന് വീണ് 17 കാരന്‍: രക്ഷകനായി വളര്‍ത്തു നായ

“Manju”

മനുഷ്യനുമായി വളരെയധികം ആത്മബന്ധം പുലര്‍ത്തുന്ന മൃഗങ്ങളാണ് നായ്ക്കള്‍. വീട്ടിലെ കാവല്‍ക്കാര്‍ മാത്രമല്ല ആവശ്യഘട്ടങ്ങളില്‍ ബുദ്ധിപരമായി സമീപനം നടത്തുന്നതും നായ്ക്കളുടെ മാത്രം പ്രത്യേകതയാണ്.

കാരണം യജമാനന്മാരോട് അത്രയധികം സ്‌നേഹം ഇവയ്ക്കുണ്ടാകും. ഇത് തെളിയിക്കുന്ന അനേകായിരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. സമാനമായ ഒരു വാര്‍ത്തയാണ് നെറ്റീസണ്‍സിന്റെ ഹൃദയം കവര്‍ന്നത്. ഒരു നായയുടെ കൃത്യസമയത്തുള്ള ഇടപെടല്‍ കാരണം ഒരു 17 –കാരന്റെ ജീവന്‍ രക്ഷപ്പെട്ടതാണ് വാര്‍ത്ത.

@weratedogs എന്ന പേജിലാണ് മനസ്സുകള്‍ കീഴടക്കിയ ഈ കഥ പങ്കുവച്ചിരിക്കുന്നത്. അക്‌സെല്‍ എന്ന നായയാണ് കൃത്യസമയത്ത് 17 –കാരന്റെ മാതാപിതാക്കളെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചതും അവന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതും.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ശാന്തമായ ഒരു ശനിയാഴ്ച ദിവസം അക്‌സെലിന്റെ ഉടമകളായ ദമ്ബതികള്‍ ഉറങ്ങുകയായിരുന്നു. ആ സമയത്ത് അക്‌സെല്‍ അവരുടെ കട്ടിലിലെത്തുകയും അവരെ ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്തു. ഒടുവില്‍ ഉറങ്ങിക്കിടന്ന അവന്റെ ഉടമകള്‍ ഉണര്‍ന്നു. അവര്‍ കരുതിയത് തന്നെയും കൂട്ടി പുറത്തുപോകാനാണ് അക്‌സെല്‍ ബഹളം വയ്ക്കുന്നത് എന്നാണ്. എന്നാല്‍, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പുറത്തേക്ക് പോകുന്നതിനു പകരം, അക്‌സെല്‍ ചെയ്തത് മറ്റൊന്നാണ്. ദമ്പതികളുടെ മകനായ ഗബ്രിയേലിന്റെ മുറിക്ക് മുന്നില്‍ അവന്‍ അനങ്ങാതെ നിന്നു.

തുടര്‍ന്ന് ദമ്പതികള്‍ ഉടന്‍ തന്നെ മുറിക്കകത്തേക്ക് കടന്നു. ആ സമയത്ത് ഗബ്രിയേലിന് വ്യക്തമായി സംസാരിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അവന്റെ വലതുവശം തളര്‍ന്നിരിക്കുകയായിരുന്നു. മകന്റെ മുറിയിലെത്തിയപ്പോള്‍ തന്നെ അവന്റെ അച്ഛന് എന്തോ കുഴപ്പമുള്ളതായി മനസിലായിരുന്നു. എങ്കിലും, അക്‌സെലിന്റെ കൃത്യമായ ഇടപെടല്‍ കാരണം അവര്‍ക്ക് പെട്ടെന്ന് തന്നെ മകനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചു. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞു. ഗബ്രിയേലിന്റെ അവസ്ഥ മെച്ചപ്പെട്ടു. അവന് എത്രയും പെട്ടെന്ന് പഴയപോലെ സ്‌കൂളില്‍ പോകാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം. ഗബ്രിയേലിനെ ചികിത്സിച്ച ന്യൂറോ സര്‍ജന്‍ പറഞ്ഞത് ആ അവസ്ഥയില്‍ അവനെ കണ്ടെത്താനും ആശുപത്രിയിലെത്തിക്കാനും മൂന്നോ നാലോ മണിക്കൂര്‍ കൂടി കഴിഞ്ഞിരുന്നു എങ്കില്‍ അവന്റെ അവസ്ഥ വളരെ മോശമായേനെ എന്നാണ്.

Related Articles

Back to top button