KeralaLatest

ആശ്രമത്തിന്റെ ആദ്യകാല വനിതപ്രവര്‍ത്തകര്‍ക്ക് ആദരവ്

“Manju”

 

പോത്തന്‍കോട് : മുപ്പത്തിയൊന്‍പതാമത് സന്ന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന അനുമോദനസമ്മേളനത്തില്‍ ശാന്തിഗിരി ആശ്രമത്തിന്റെ ആദ്യകാല വനിതപ്രവര്‍ത്തകര്‍ക്ക് ആദരവ്. സ്ഥാപകവര്‍ഷം മുതല്‍ ആദ്യത്തെ 25 വര്‍ഷക്കാലം കയ്യും മെയ്യും മറന്ന് ആശ്രമത്തിന്റെ വിവിധ കര്‍മ്മമേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ വനിതരത്നങ്ങളെയാണ് സന്യസ്ഥത്തിന്റെ ചരിത്രം കുറിക്കുന്ന വേദിയില്‍ ഉച്ചയ്ക്ക് 2 മണിക്ക് ആദരിക്കുന്നത്.

കഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരുന്നു ആശ്രമത്തിന്റെ ആദ്യ നാളുകള്‍. അന്ന് ഗുരുവിനെ കാണാന്‍ എത്തിയിരുന്ന സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്നും കുറ്റപ്പെടുത്തലുകളും ബന്ധുജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അതിര്‍വരമ്പുകളില്ലാതെ ഗുരു പകര്‍ന്നു നല്‍കിയ സ്നേഹമാണ് അവരെ ഗുരുവിനോട് അടുപ്പിച്ചത്. അന്നദാനത്തിന്റെയും ആതുരസേവനത്തിന്റെയും ആത്മബോധനത്തിന്റെയും ‍മഹത്തായ സന്ദേശം ഗുരു ലോകത്തിന് പകര്‍ന്നത് ആദ്യകാലത്ത് ഗുരുവിനൊപ്പം നിന്ന സാധാരണക്കാരിലൂടെയാണ്.

ഒരിക്കലും വിട്ടുപോകാനാവാത്ത വിധം ഒരു ആത്മബന്ധം ഗുരുവിനോടുളളതു കൊണ്ടാകാം കഷ്ടപ്പാടിന്റെ കര്‍മ്മസപര്യയില്‍ അവര്‍ സ്വജീവിതം സമര്‍പ്പിച്ചത്. ആശ്രമത്തിന്റെ വിവിധ കര്‍മ്മമേഖലകളെ സ്വന്തമെന്ന നിലയില്‍ കണ്ട് സേവനം ചെയ്ത് പ്രസ്ഥാനത്തെ ഇന്നു കാണുന്ന സമൃദ്ധിയിലെത്തിച്ചതിനു പിന്നില്‍ ഈ അമ്മമാര്‍ വഹിച്ച പങ്ക് ചെറുതല്ല. ശാന്തിഗിരി വിദ്യാഭവന്‍, കൈത്തറി യൂണിറ്റ്, ഭഗിനിനികേതന്‍, ആയൂര്‍വേദ വൈദ്യശാല, അടുക്കള തുടങ്ങി പലയിടങ്ങളിലും അറിവും മുന്‍പരിചയവുമില്ലാതെ ഗുരുവിനോടുളള അഗാധമായ സ്നേഹത്തിലര്‍പ്പിച്ച് സ്വന്തം കര്‍മ്മം കൊണ്ട് ശേഷിത്വം നേടിയെടുത്തവരാണിവര്‍. സന്ന്യാസദീക്ഷാവാര്‍ഷികത്തിന്റെ വേദിയില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേര്‍ന്ന് 101 ആദ്യകാല സത്രീപ്രവര്‍ത്തകരെ ആദരിക്കും.

Related Articles

Check Also
Close
Back to top button