ശാന്തിഗിരിയുടെ ലക്ഷ്യം- ശാന്തി സമാധാനം സൗഹൃദം സാഹോദര്യം : മന്ത്രി ജി. ആര്‍. അനില്‍

പോത്തന്‍കോട് (തിരുവനന്തപുരം): ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് സന്ന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ന്യാസ ദീക്ഷാ ചടങ്ങുകളില്‍ പങ്കെടുത്ത് കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി. ജി. ആര്‍. അനില്‍. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു സന്ന്യാസദീക്ഷ നല്‍കിയതിന്റെ വാര്‍ഷികമാണ് ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് നടക്കുന്നത്. ആശ്രമത്തില്‍ ബ്രഹ്മചാരിണിമാരായി നിന്നിരുന്ന 22 മഹിളകള്‍ ഇന്ന് സന്ന്യാസത്തിന്റെ പാതയിലേക്ക് പ്രവേശിക്കുന്നു.
ശാന്തിഗിരിയില്‍ ഇന്ന് നടക്കുന്ന മഹത്തരമായ ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സന്ന്യാസ ദീക്ഷ സ്വീകരിക്കുന്ന 22 മഹത് വ്യക്തിത്വങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ പാവനമായ ഈ മണ്ണില്‍ അദ്ദേഹത്തിന്റെ മഹത്തായ ആദര്‍ശങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തിനും ലോകത്തിനും അഭിമാനകരമായി നില്‍ക്കുന്ന ശാന്തിഗിരിയില്‍ നടക്കുന്ന പരിപാടികളില്‍ ഞാന്‍ നേരിട്ട് പങ്കെടുക്കാറുണ്ട്, ശാന്തിഗിരി ലക്ഷ്യമിടുന്ന ശാന്തിയും സമാധാനവും സൗഹൃദവും സാഹോദര്യവും എല്ലാവരിലും നിറയട്ടെ, ഏറ്റവും പ്രധാനം ശാന്തിയും സമാധാനവും തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/live/myQKdtoLa5U?t=2h20m40s