KeralaLatest

ട്വന്‍റി-20 യി ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്; റിക്കാര്‍ഡിലേക്ക് സൗത്തി

“Manju”

ദുബായ്: രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എന്ന റിക്കാര്‍ഡിനരികെ ന്യൂസിലൻഡിന്‍റെ പേസ് ബൗളര്‍ ടിം സൗത്തി.
യുഎഇക്കെതിരേ ഇന്ന് നടക്കുന്ന രണ്ടാം ട്വന്‍റി-20യില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയാല്‍ ഈ റിക്കാര്‍ഡ് സൗത്തിക്ക് സ്വന്തമാക്കാം.

117 മത്സരങ്ങളില്‍ 140 വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് സ്പിൻ ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍റെ പേരിലാണു റിക്കാര്‍ഡ്. 108 മത്സരങ്ങളില്‍ 139 വിക്കറ്റാണു സൗത്തിക്കുള്ളത്. 82 മത്സരങ്ങളില്‍ 130 വിക്കറ്റുള്ള അഫ്ഗാൻ സ്പിന്നര്‍ റഷീദ് ഖാനാണു പട്ടികയില്‍ മൂന്നാമൻ.

Related Articles

Back to top button