ശ്രീജ.എസ്
മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന ‘വണ്‍’ എന്ന ചിത്രത്തില്‍ പ്രതിപക്ഷ നേതാവ് മരമ്പള്ളി ജയനന്ദനായി മുരളി ഗോപി. മുരളി ഗോപിയുടെ പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു.
‘പ്രിയപ്പെട്ട മുരളി ഗോപിക്ക് പിറന്നാള്‍ ദിനാശംസകള്‍. വണ്‍’ എന്ന ചിത്രത്തിലെ പ്രതിപക്ഷ നേതാവ് മരമ്പള്ളി ജയാനന്ദനായി അദ്ദേഹത്തെ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനായതില്‍ സന്തോഷമെന്നും മമ്മൂട്ടി അടിക്കുറിപ്പായി എഴുതി. മമ്മൂട്ടിക്കൊപ്പം സ്ക്രീന്‍ പങ്കിടാന്‍ സാധിച്ചത് ഒരു അംഗീകാരമായി കരുതുന്നതായി മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
വലിയ കാര്‍ക്കശ്യക്കാരനായ പ്രതിപക്ഷ നേതാവിന്റെ വേഷത്തിലാണ് മുരളി ഗോപി വണ്ണില്‍ അഭിനയിക്കുന്നത്. പൊളിറ്റിക്കല്‍ എന്റര്‍ടൈനര്‍ സ്വഭാവത്തിലുള്ള ചിത്രം ‘ചിറകൊടിഞ്ഞ കിനാവുകള്‍’ സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥാണ് ഒരുക്കുന്നത്. ബോബി–സഞ്ജയ് ടീമിന്റതാണ് തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് വണ്‍ നിര്‍മ്മിക്കുന്നത്. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.