IndiaLatest

ഒളിമ്പ്യന്‍ വരീന്ദര്‍ സിംഗ് അന്തരിച്ചു 

“Manju”

ഹോക്കി ഒളിമ്പ്യന്‍ വരീന്ദര്‍ സിംഗ് അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ജലന്ധറില്‍ വെച്ചായിരുന്നു അന്ത്യം. 1947 മെയ് 16 ന് ജനിച്ച അദ്ദേഹം 1972 ലെ മ്യൂണിക്കില്‍ നടന്ന സമ്മര്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടി. 1976 സമ്മര്‍ ഒളിമ്പിക്സിലും അദ്ദേഹം മത്സരിച്ചു.

75 കാരനായ വരീന്ദറിന്റെ വിയോഗത്തില്‍ ഹോക്കി ഇന്ത്യ അനുശോചിച്ചു, രണ്ട് തവണ ഒളിമ്പ്യനായ അദ്ദേഹം ഇന്ത്യന്‍ ഹോക്കിയുടെ മഹത്തായ ഭൂതകാലത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു. 1972 മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ടീമിലും 1973 ആംസ്റ്റര്‍ഡാമില്‍ നടന്ന ലോകകപ്പില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും വരീന്ദര്‍ ഉണ്ടായിരുന്നു.

Related Articles

Back to top button