
പോത്തന്‍കോട് : വിജയദശമി ദിവസമായ ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ സന്ന്യാസദീക്ഷയ്ക്കൊപ്പം മുപ്പത് കുരുന്നുകളാണ് ആദ്യാക്ഷരത്തിന്റെ മധുരം നുണഞ്ഞത്. 39-ാംമത് സന്ന്യാസദീക്ഷയുടെ ഭാഗമായി 22 ബ്രഹ്മചാരിണികള്‍ ഇന്ന് സന്ന്യാസത്തിലേക്ക് കടന്നു. അതോടൊപ്പം തന്നെ 30 കുരുന്നുകള്‍ വിദ്യയുടെ വിശാല ലോകത്തിലേക്കും കടക്കുകയായിരുന്നു. സ്വാമി ജയദീപ്തന്‍ ജ്ഞാനതപസ്വി, സ്വാമി ആനന്ദജ്യോതി ജ്ഞാന തപസ്വി എന്നിവരാണ് ഇവര്‍ക്ക് പ്രപഞ്ചഗുരുവിന്റെ സവിധത്തില്‍ അക്ഷര ഗുരുവായത്.