InternationalLatest

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 കടന്നു

വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍

“Manju”

ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയില്‍ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം പാസാക്കി. 27 രാജ്യങ്ങള്‍ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത് ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്.ഇന്നും ഗാസയില്‍ കനത്ത ബോംബാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ മരണം 7000 ആയി.ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ പ്രവേശിച്ച് 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.ഇന്ന് സമാധാനത്തിനായുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കുമെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യയുടെ നീക്കത്തെ ശക്തമായി എതിര്‍ത്ത് ഇസ്രയേല്‍ രംഗത്തെത്തി. ഐഎസിനേക്കാളും മോശമായ ഭീകര സംഘടനയാണ് ഹമാസെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.

Related Articles

Back to top button