IndiaLatest

ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചില്‍ ജനനി ശാലിനി ജ്ഞാനതപസ്വിനിയ്ക്ക് സ്വീകരണം നല്‍കി.

“Manju”

ന്യൂഡല്‍ഹി : ഒക്ടോബര്‍ 24 ന് തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സന്ന്യാസ ദീക്ഷാ ചടങ്ങില്‍ സന്ന്യാസം സ്വീകരിച്ച ജനനി ശാലിനി ജ്ഞാന തപസ്വിനിയ്ക്ക് ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചില്‍ ഇന്ന് രാവിലെ 11 ന് സ്വീകരണം നല്‍കി. ആശ്രമം ന്യൂഡല്‍ഹി സോണല്‍ ഓഫീസ് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി, ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ഡോ. കിരണ്‍ എസ്. തുടങ്ങിയവരും ആശ്രമം ബ്രാഞ്ച് പ്രവര്‍ത്തകരും പങ്കെടുത്തു.

ജനനി ശാലിനി ജ്ഞാനതപസ്വിനി ന്യൂഡല്‍ഹി ആശ്രമത്തില്‍

ഒക്ടോബര്‍ 24 ന് നടന്ന സന്ന്യാസ ദീക്ഷാ ചടങ്ങില്‍ ഇത്തവണ 22 വനിതകള്‍ സന്ന്യാസം സ്വീകരിച്ചതില്‍ പ്രധാനമന്ത്രി‍ അനുമോദന സന്ദേശം നല്‍കിയിരുന്നു. ജനനി ശാലിനി ജ്ഞാനതപസ്വിനി കര്‍മ്മ മണ്ഡലമായ ന്യൂഡല്‍ഹിയിലേക്ക് തിരിച്ചെത്തിയതില്‍ ആശ്രമം ബ്രാഞ്ച് പ്രവര്‍ത്തകര്‍ സന്തോഷമറിയിച്ചു.

Related Articles

Back to top button