KeralaLatest

മമ്മൂട്ടിയുടെ ഉമ്മയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ സിനിമ ലോകം

“Manju”

 

ചെമ്പ് : പ്രശസ്ത നടന്‍ മമ്മൂട്ടിയുടെ അമ്മയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. ‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്.
സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എറണാകുളത്തെ മമ്മൂട്ടിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. കുഞ്ചാക്കോ ബോബന്, ബാബുരാജ്, ജോജു ജോര്‍ജ്, വിജയരാഘവന്‍, ഇടവേള ബാബു, റാഫി, ഷാഫി, ജനാര്‍ദ്ദനന്‍, ജോഷി, ഇര്‍ഷാദ്, സിദ്ദീഖ്, മനോജ് കെ. ജയന്‍, മേജര്‍ രവി, കുഞ്ചന്‍, ടിനു പാപ്പച്ചന്‍, ആന്റണി പെരുമ്ബാവൂര്‍, വിജയ് ബാബു, ലാല്‍ജോസ്, ബി. ഉണ്ണികൃഷ്ണന്‍, ഉദയ്കൃഷ്ണ, നാദിര്‍ഷ, കോട്ടയം നസീര്‍ എന്നിവര്‍ വീട്ടില്‍ എത്തിയിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഫാത്തിമ ഇസ്മായില്‍. 93 വയസായിരുന്നു. കബറടക്കം വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദി കര്‍ബര്‍സ്ഥാനില്‍ നടന്നു.

Related Articles

Back to top button