IndiaLatest

ഇ-റുപി കൂടുതല്‍ ജനപ്രിയമാക്കാൻ ബാങ്കുകള്‍

“Manju”

എറണാകുളം: റിസര്‍ ബാങ്കിന്റെ ഡിജിറ്റല്‍ നാണയമായ ഇറുപ്പി കൂടുതല്‍ ജനപ്രിയമാക്കുന്നതിന് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാൻ പുതിയ പദ്ധതികളുമായി വാണിജ്യ ബാങ്കുകള്‍. റുപി മുഖേന ഇടപാടുകള്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് വിവിധ ഇളവുകള്‍ ലഭ്യമാക്കാനാണ് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡെബിറ്റ്ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന തരത്തിലുള്ള ഓഫറുകള്‍ ഇതിലൂടെ ലഭിക്കും. ക്യാഷ് ബാക്ക് ഓഫറുകള്‍, പോയിന്റുകള്‍ എന്നിവ ഇനി മുതല്‍ ഇറുപി ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇറുപിയുടെ ഉപയോഗം വ്യാപകമാക്കുന്നതിന് വേണ്ടി പൈലറ്റ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിദിനം പത്ത് ലക്ഷം ഇടപാടുകളായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രതിദിനം 25,000 ഇടപാടുകള്‍ വരെ കൈവരിക്കാൻ സാധിക്കുന്നുള്ളൂ എന്നതിനാലാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. കൂടാതെ ഇറുപിയെ രാജ്യത്തെ പ്രധാന പെയ്‌മെന്റ് ഇന്റര്‍ഫേയ്‌സായ യുപിഐയുമായി ബന്ധിപ്പിക്കുന്നതിനും ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്.

മുൻനിര സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് എന്നിവയോടൊപ്പം പൊതുമേഖല ബാങ്കായ യൂണിയൻ ബാങ്കും ഇറുപി ഉപയോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വേണ്ടി തയാറെടുക്കുകയാണ്. നിലവില്‍ ഇളവുകള്‍ ലഭിക്കുന്ന സേവനങ്ങള്‍ വിമാന, ട്രെയിൻ ബുക്കിംഗ്, മൊബൈല്‍ റീച്ചാര്‍ജിംഗ്, ഹൈവേകളിലെ ഫാസ്റ്റ് ടാഗ് റീച്ചാര്‍ജിംഗ്, യുപിഐ പേയ്‌മെന്റുകള്‍ എന്നിവയാണ്.

Related Articles

Back to top button