Uncategorized

മൊബൈലുകളില്‍ എമര്‍ജന്‍സി അലര്‍ട്ട് പരീക്ഷണവുമായി ദുരന്തനിവാര അതോറിറ്റി

“Manju”

ന്യൂഡല്‍ഹി: ഇന്ന് കേരളത്തിലെ മൊബൈലുകളില്‍ ഉഗ്രശബ്ദത്തോടെ മെസേജ് വരും…ആരും പേടിക്കേണ്ട അതിന് വിചിത്രമായ കാരണങ്ങളൊന്നുമില്ല. ഒരു ചെറിയ കാരണം മാത്രമേ ഉള്ളൂ. ഇത് എമര്‍ജന്‍സി അലര്‍ട്ട് ആണ്. ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു.

പ്രകൃതിദുരന്തങ്ങളില്‍ അടിയന്തര അറിയിപ്പുകള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനുള്ള സെല്‍ ബ്രോഡ്കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്.

അപകട മുന്നറിയിപ്പുകള്‍ ഇത്തരത്തില്‍ ഓക്ടോബര്‍ മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. ദേശീയ ദുരന്തനിവാര അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമണ്‍ അലര്‍ട്ടിംഗ് പ്രോട്ടോകോള്‍ പദ്ധതി. ഫോണിനെക്കൂടാതെ റേഡിയോ,ടെലിവിഷന്‍,സമൂഹമാദ്ധ്യമങ്ങള്‍ വഴിയും സമാനമായ അലര്‍ട്ട് നല്‍കാനും തീരുമാനമുണ്ട്.

Related Articles

Back to top button