Uncategorized

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

“Manju”

ദില്ലി : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതിയായി ചുമതലയേററ ശേഷം ഇതാദ്യമായാണ് ദ്രൊപദി മുര്‍മു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തത്. എല്ലാവര്‍ക്കും വികസനം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് ലോകത്തിന് തന്നെ മാതൃകയാണ്. ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മാറി. സുതാര്യമായും സത്യസന്ധ്യമായും ആണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അഴിമതിക്കെതിരെ സര്‍ക്കാരിന് ഉള്ളത് ശക്തമായ നിലപാട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് നിരോധനവും മിന്നലാക്രമണവും കേന്ദ്രസര്‍ക്കാരിന്റെ നേട്ടമെന്ന് രാഷ്ട്രപതി പരാമര്‍ശിച്ചു.

രാജ്യത്ത് പൂര്‍ണ ദാരിദ്ര നിര്‍മാര്‍ജനം സാധ്യമാകണം. 2047 ലേക്കുള്ള അടിത്തറ പണിയുകയാണ് സ്വയം പര്യാപ്തമായ രാജ്യം കെട്ടിപ്പടുക്കണം. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്ത ഇന്ത്യ സൃഷ്ടിക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. സ്ത്രീകളും യുവാക്കളും മുന്നില്‍ നിന്ന് നയിക്കണം.രാജ്യത്തിന്റെ ഐക്യം ഉറച്ചതാകണം. സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികം വികസിത ഭാരത നിര്‍മാണ കാലമാണ്. രാഷ്ട്രനിര്‍മാണത്തില്‍ നൂറ് ശതമാനം സമര്‍പ്പണം വേണം.

അഴിമതി മുക്തമായ സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി നിരവധി നടപടികള്‍ സ്വീകരിച്ചു. സൗജന്യങ്ങള്‍ക്കെതിരെ രാഷ്ട്രപതി പരോക്ഷ മുന്നറിയിപ്പ് നല്‍കി. എളുപ്പ വഴി രാഷ്ട്രീയം വേണ്ട. പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആണ് വേണ്ടത്. കൊവിഡ് കാലത്ത് ലോകം പതറിയപ്പോള്‍ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ വലിയ ഇടപെടല്‍ നടത്തി. രാജ്യത്തെ കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കി. 2.25 ലക്ഷം കോടി ചെറുകിട കര്‍ഷകര്‍ക്കായി മാറ്റിവച്ചു.

മാവോയിയ്സ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ എണ്ണം കുറഞ്ഞു. ജമ്മു കശ്മീരില്‍ സമാധാനപരമായ സാഹചര്യം കൊണ്ട് വരാന്‍ കഴിഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യ ശക്തമാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ ശുചി മുറികള്‍ ഒരുക്കാനായി. വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിക്കുന്നത് കുറഞ്ഞു. പിന്നാക്ക ആദിവാസി വിഭാഗങ്ങള്‍ക്കായി ക്ഷേമപദ്ധതികള്‍ കൊണ്ടുവന്നു കര്‍ത്തവ്യ പഥ് സര്‍ക്കാര്‍ പൂര്‍ത്തികരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പൂര്‍ത്തിയാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

Related Articles

Back to top button