IndiaLatest

സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

“Manju”

ഗാന്ധിനഗര്‍: ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുജറാത്തിലെ ഏകതാ പ്രതിമയില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് പുഷ്പാര്‍ച്ചനയും നടത്തി. അദ്ദേഹത്തിന് ഭാരതത്തോടുണ്ടായിരുന്ന അര്‍പ്പണബോധത്തെക്കുറിച്ച്‌ എക്സില്‍ കുറിപ്പും പങ്കുവെച്ചിരുന്നു.

സര്‍ദാര്‍ പട്ടേലിന്റെ ജയന്തി ദിനത്തില്‍, അദ്ദേഹം നമ്മുടെ രാജ്യത്തിന് വേണ്ടി ചെയ്ത ചൈതന്യവും ദര്‍ശനപരവുമായ രാഷ്‌ട്രതന്ത്രങ്ങളെയും അര്‍പ്പണ ബോധത്തെയും ഞാൻ ഓര്‍ക്കുന്നു. ദേശീയോദ്ഗ്രഥനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത നമ്മെയും അതിലേക്ക് നയിക്കുകയാണ്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സേവനത്തോട് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നു..’- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

ഗുജറാത്തിലെ പട്ടേല്‍ ചൗക്കില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങില്‍ പ്രധാനമന്ത്രി ഏകതാ സത്യാവാചകം ചൊല്ലിക്കൊടുത്തു.

Related Articles

Back to top button