KeralaLatestThiruvananthapuram

അമിത വേഗതയില്‍ പോയ കാര്‍ ഇടിച്ചു് വഴിയാത്രക്കാരന്‍ മരിച്ചു; സംഭവം നടന്നത് ചടയമംഗലത്ത്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കൊല്ലം: ചടയമംഗലത്ത് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാന്‍ മരിച്ചു. കുരിയോട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനാണ് മരിച്ചത്. അപകടം സംഭവിച്ച ഉടനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അമിത വേഗതയില്‍ വന്ന എര്‍ട്ടിക കാര്‍ റോഡ് സൊഡിലൂടെ നടന്നു വന്ന രവീന്ദ്രനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ അമിതവേഗതയിലായിരുന്നു.

അടൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുമായി പോയ വാഹനമാണ് ചടയമംഗലത്തിന് സമീപമുള്ള കുരിയോട് വെച്ച്‌ വഴിയാത്രക്കാരനെ ഇടിച്ച്‌ തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിയുകയും, കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button