IndiaLatest

കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം എസ്. സോമനാഥിന്

“Manju”

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച്‌ രാജ്യോത്സവ ആഘോഷവുമായി കര്‍ണാടക. ഇസ്രോ മേധാവി എസ്. സോമനാഥ് ഉള്‍പ്പെടെ 68 പേര്‍ക്കാണ് രാജ്യോത്സവ അവാര്‍ഡ് ലഭിക്കുക. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വൻ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിനാണ് സേമനാഥിനെ ആദരിക്കുക.

കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമാണ് രാജ്യോത്സവ അവാര്‍ഡ്. എല്ലാ വര്‍ഷവും നവംബര്‍ ഒന്നിനാണ് പുരസ്‌കാരം നല്‍കുന്നത്. അതാത് മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കിയതിന്റെ ഭാഗമായി നല്‍കുന്ന അംഗീകാരമാണ് അവാര്‍ഡ്. രൂപീകരണത്തിന്റെ 68-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 68 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുക.

Related Articles

Back to top button