KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഐ.സി.യു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന്: ആരോഗ്യ മന്ത്രി

“Manju”

തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ ഐ.സി.യു., വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയിലും ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ല എന്നും ആശങ്ക പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ആരോഗ്യ മന്ത്രി.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. സൗകര്യമോ വെന്റിലേറ്റര്‍ സൗകര്യമോ ലഭ്യമല്ലെങ്കില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്.എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എല്‍, ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെയും ഐ.സി.യു.കളുടേയും എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതാണ് അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button