ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലോക്സഭയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകരെ ദുരിതത്തിലാക്കുമെന്ന് വിശദീകരിച്ച അദ്ദേഹം നിയമങ്ങളുടെ ഭവിഷ്യത്തുകള്‍ വിവരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആദ്യ കാര്‍ഷിക നിയമം രാജ്യത്തെ കാര്‍ഷിക വിളകളുടെ വില്പനക്കും വാങ്ങലിനും അതിര്‍ത്തി നിര്‍ണയിക്കും. ഇതോടെ മണ്ഡികള്‍ (ചെറുചന്തകള്‍) ഇല്ലാതാകും.
രണ്ടാമത്തെ നിയമം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്. ഇതിലൂടെ അവര്‍ക്കാവശ്യമായ ഉല്പന്നങ്ങള് അളവില്ലാതെ സൂക്ഷിക്കാന്‍ അവസരം നല്‍കും. മൂന്നാമത്തെ കാര്‍ഷിക നിയമം കര്‍ഷകരുടെ വിളകള്‍ക്ക് മാന്യമായ വില ആവശ്യപ്പെടുന്നതില്‍നിന്ന് കോടതിമൂലം തടയുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കാര്‍ഷിക നിയമങ്ങളുടെ ഉള്ളടക്കവും ലക്ഷ്യങ്ങളും ചര്‍ച്ചചെയ്ത് പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കാം എന്ന വാചകത്തോടെയാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്.
നാടകീയ സംഭവങ്ങളോടെയാണ് ലോക്സഭ സമ്മേളനം ആരംഭിച്ചത്. സ്പീക്കര്‍ ഓം ബിര്‍ലയെ വലതുപക്ഷ എം.പിമാര്‍ ജയ് ശ്രീറം വിളികളോടെയാണ് സ്വാഗതം െചയ്തത്. ചിലര്‍ സലാം വിളിച്ചും സ്വാഗതം ചെയ്തു. ഇത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.