IndiaLatest

സാന്‍സിമാന്‍ എല്ലി കോട്ടും സ്യൂട്ടുമണിഞ്ഞ് സ്കൂളില്‍

“Manju”

രൂപത്തിന്റെ പേരിലായിരുന്നു റുവാണ്ടയിലെ സാന്‍സിമാന്‍ എല്ലി എന്ന 22കാരന്‍ ഈയിടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയത്.
1999-ല്‍ ജനിച്ച എല്ലിക്ക് മൈക്രോസെഫാലി എന്ന അസുഖം ബാധിക്കുകയായിരുന്നു. മൈക്രോസെഫാലി എന്നാല്‍ ജനിക്കുമ്പോള്‍ കുട്ടിയുടെ തല തീരെ ചെറുതായിരിക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥ ആളുകളില്‍ നിന്നും സാന്‍സിമാന്‍ എല്ലിയെ അകറ്റി. എല്ലിയെ കാണുമ്പോള്‍ ആളുകള്‍ അവഗണിക്കുകയും ഓടിക്കുകയും ചെയ്തു. മാനസിക വളര്‍ച്ചയില്ലാത്തതിനാല്‍ സ്കൂളിലും അഡ്മിഷന്‍ കിട്ടിയില്ല. കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്ത എല്ലിയെ അംഗീകരിക്കാന്‍ ആരും തയ്യാറായില്ല. 2020 ഫെബ്രുവരിയില്‍ അഫ്രിമാക്സ് ടിവി എല്ലിയുടെ അമ്മയുടെ അഭിമുഖം യു ട്യൂബില്‍ ഇട്ടതോടെയാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്.
അമ്മയുടെ ഈ അഭിമുഖം ലോകം മുഴുവന്‍ ശ്രദ്ധ നേടിയതോടെ സാന്‍സിമാന്റെ ജീവിതം മാറിമറിഞ്ഞു. അഫ്രിമാക്‌സ് ടിവി ഒരു ക്രൗഡ് ഫണ്ടിംഗ് സംരംഭം ഇവര്‍ക്കായി ആരംഭിച്ചു. എല്ലിയെയും കുടുംബത്തെയും സഹായിക്കാന്‍ ചാനല്‍ ഒരു പേജ് ആരംഭിക്കുകയും ചെയ്തു. സാന്‍സിമാന്‍ എല്ലിയുടെയും അമ്മയുടെയും ജീവിത സാഹചര്യങ്ങള്‍ മാറുകയായിരുന്നു. റുവാണ്ടയിലെ ഗിസെനിയിലെ ഉബുംവെ കമ്മ്യൂണിറ്റി സെന്‍ററിലെ സ്പെഷ്യല്‍ സ്കൂളിലാണ് സാന്‍സിമാന്‍ ഇപ്പോള്‍ പഠിക്കുന്നത്.

Related Articles

Back to top button