KeralaLatest

കണ്ണൂര്‍ ജില്ലയിലെ പള്ളികള്‍ നാളെ തുറക്കില്ലെന്ന് മസ്ജിദ് കൗണ്‍സില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കണ്ണൂര്‍: നാളെ മുതല്‍ പള്ളികള്‍ നിയന്ത്രണ വിധേയമായി തുറന്ന് പ്രവൃത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് സ്വഗതാര്‍ഹമാണെങ്കിലും ജില്ലയിലെ പള്ളികള്‍ തുറക്കുന്നതിനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് മസ്ജിദ് കൗണ്‍സില്‍ കേരള കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ജില്ലയില്‍ രോഗികളുടെയും ഹോട്സ്‌പോട്ടുകളുടേയും എണ്ണം വദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
പള്ളി തുറക്കുമ്പോള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള രോഗവ്യാപനം തടയാനായി മുന്നോട്ട് വെച്ച നിബന്ധനകളും നിയന്ത്രണങ്ങളും കുറ്റമറ്റ നിലയില്‍ പാലിക്കേണ്ടതുണ്ട്. പള്ളികള്‍ ആരാധനാ കേന്ദ്രമെന്നത് പോലെ സാമൂഹിക ബന്ധങ്ങളുടെ ഇടം കൂടിയാണ്. രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സന്ദര്‍ഭത്തില്‍ തന്നെ സര്‍ക്കാര്‍ അനുവദിച്ച നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഉടനെ തന്നെ പള്ളികള്‍ തുറക്കുന്നതിനുള്ള ഭൗതിക സജ്ജീകരണം പള്ളികളില്‍ പൂര്‍ത്തീകരിക്കണമെന്നും പ്രസ്താവനയില്‍ മസ്ജിദ് കമ്മിറ്റികളോട് കണ്‍വീനര്‍ ടി.കെ. മുഹമ്മദലി ആവശ്യപ്പെട്ടു.

Related Articles

Back to top button